കൊല്‍ക്കത്ത ബലാല്‍സംഗ കൊല; സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് തൃണമൂല്‍ എംപി രാജിവച്ചു

രാഷ്ട്രീയത്തില്‍ നിന്ന് പൂര്‍ണമായി പിന്മാറുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

Update: 2024-09-19 09:15 GMT

കൊല്‍ക്കത്ത: കൊല്‍ക്കത്ത ബലാല്‍സംഗ കൊലപാതകത്തില്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് രാജ്യസഭാംഗത്വം രാജിവച്ച് തൃണമൂല്‍ നേതാവ് ജവഹര്‍ സിര്‍കാര്‍. രാഷ്ട്രീയത്തില്‍ നിന്ന് പൂര്‍ണമായി പിന്മാറുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ജവഹര്‍ സിര്‍കാര്‍ രാജ്യസഭാംഗത്വം രാജിവച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടറെ ബലാല്‍സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ തന്റെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിവരിച്ചുകൊണ്ട് ജവഹര്‍ സിര്‍കാര്‍ അടുത്തിടെ പാര്‍ട്ടിക്കും മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും കത്തെഴുതിയിരുന്നു. വിഷയത്തില്‍ നീതിയുക്തമായ നടപടി എടുക്കാത്ത സര്‍ക്കാറിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ കത്ത്.




Tags:    

Similar News