കൊല്ലം അഞ്ചലില്‍ യുവാവും വീട്ടമ്മയും പൊള്ളലേറ്റു മരിച്ച നിലയില്‍

Update: 2024-02-27 06:25 GMT

കൊല്ലം: അഞ്ചല്‍ തടിക്കാട് യുവാവിനെയും യുവതിയെയും ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തടിക്കാട് സ്വദേശികളായ ബിജു, സിബി എന്നിവരാണ് മരിച്ചത്. യുവതിയുടെ തടിക്കാട്ടെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബിജു വൈകീട്ട് സിബിയുടെ വീട്ടില്‍ എത്തിയതിന് പിന്നാലെയാണ് സംഭവമെന്ന് പോലിസ് അറിയിച്ചു. ബിജുവും സിബിയും ഏറെ നാളായി സുഹൃത്തുക്കളായിരുന്നു. സിബിയുടെ ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്. ഇവര്‍ തമ്മില്‍ ചില സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലിസ് പറഞ്ഞു.

Tags:    

Similar News