കോഴിക്കോട്: കോരപ്പുഴപ്പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ അന്തിമ ഘട്ടത്തിലാണെന്നും ഫെബ്രുവരിയില്‍ നാടിനു സമര്‍പ്പിക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ആശ്വാസകരമായ മികച്ച യാത്രാനുഭവം നല്‍കാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.
കോരപ്പുഴയിലെ മണലും ചെളിയും നീക്കി പുഴയുടെ ആഴം കൂട്ടുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ നേരിടുന്ന പ്രതിസന്ധി ഉടന്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വകുപ്പ്തല നടപടികള്‍ ഊര്‍ജ്ജിതമാക്കണമെന്നും കൃത്യമായ പ്ലാന്‍ തയ്യാറാക്കണമെന്നും ഉദ്യോഗസ്ഥരോട് ജില്ലാ കലക്ടര്‍ എസ്.സാംബശിവ റാവു ആവശ്യപ്പെട്ടു. 28 ന് കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരാനും ധാരണയായി. ഡെപ്യുട്ടി കലക്ടര്‍ ബിജു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, പ്രദേശവാസികള്‍ യോഗത്തില്‍ പങ്കെടുത്തു.