കോഷിയാരി ആഭ്യന്തര മന്ത്രാലയത്തിന്റെ ഏജന്റ്; മഹാരാഷ്ട്ര ഗവര്‍ണര്‍ക്കെതിരേ ശിവസേന
മുംബൈ: മഹാരാഷ്ട്ര ഗവര്‍ണറെ ആഭ്യന്തര മന്ത്രാലയത്തിന്റെ രാഷ്ട്രീയ ഏജന്റാണെന്നാരോപിച്ച് ശിവസേന. ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയത്തിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ലജിസ്‌ളേറ്റീവ് കൗണ്‍സിലിലേക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ച 12 പേരുടെ ശുപാര്‍ശ സ്വീകരിക്കാന്‍ വൈകുന്നത് അതിന്റെ ഭാഗമാണെന്നും ശിവസേന കുറ്റപ്പെടുത്തി.
പാര്‍ട്ടി ഔദ്യോഗിക മാധ്യമമായ സാമ്‌നയില്‍ എഴുതിയ കുറിപ്പിലാണ് ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. 8 മാസം മുമ്പാണ് സംസ്ഥാന സര്‍ക്കാര്‍ 12 പേരെ കൗണ്‍സിലിലേക്ക് ശുപാര്‍ശ ചെയ്തതുകൊണ്ടുള്ള കത്ത് രാജ്ഭവനിലേക്കയച്ചത്. രാജ്യസഭയിലെ പേറ്റിച്ചികള്‍ക്ക് സംശയം ദൂരീകരിച്ച് കുട്ടിയെ പുറത്തെടുക്കാന്‍ എത്ര സമയം വേണമെന്ന് അറിയില്ലെന്നും സാമ്‌ന പരിഹസിച്ചു.
എണ്‍പതുകാരനായ കോഷിയാരിയെ നിയമിച്ചപ്പോള്‍ എല്ലാവരും സന്തേഷിച്ചു. പക്ഷേ, അദ്ദേഹം ജനാധിപത്യത്തെയും ഭരണഘടനാമൂല്യങ്ങളെയും തള്ളിയിടാന്‍ ശ്രമിക്കുകയാണെന്ന് സാമനയുടെ കുറിപ്പില്‍ പറയുന്നു.
നിയമനം വൈകിക്കുന്നതിനെതിരേ എന്‍സിപി നേതാവ് ശരത്പവാറും കോണ്‍ഗ്രസ്സും ഗവര്‍ണറെ ഓര്‍മപ്പെടുത്തി കത്തയിച്ചിരുന്നു.
''പക്ഷേ, അദ്ദേഹം അത് മറന്നു, പ്രാധിക്യം കൊണ്ടാവാം... ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ രാഷ്ട്രീയ ഏജന്റാണ്. അതാണ് അദ്ദേഹത്തിന് നല്‍കാവുന്ന ഏറ്റവും നല്ല നിര്‍വചനം. അദ്ദേഹത്തിന്റെ മനസ്സ് വൃത്തിയുള്ളതല്ല. 12 നോമിനകളുടെ പേരുകള്‍ ഇത്ര കാലമായിട്ടും നികത്തിയിട്ടില്ല. അദ്ദേഹത്തിന് മുകളില്‍നിന്ന് സമ്മര്‍ദ്ദമുണ്ടെന്നു തോന്നുന്നുവെന്നും സേന അഭിപ്രായപ്പെട്ടു.
സംസ്ഥാന കാബിനറ്റ് നല്‍കുന്ന ശുപാര്‍ശകള്‍ അംഗീകരിച്ച് ഒപ്പുവയ്ക്കുക ഗവര്‍ണറുടെ ഭരണഘടനാപരമായ ചുമതലയാണെന്നും സാമ്‌ന ഓര്‍മിപ്പിക്കുന്നുണ്ട്.