കോതമംഗലം കൊലപാതകം: രഖിലിന് തോക്ക് നല്കിയ സോനു കുമാര്‍ മോദി പിടിയില്‍
അറുപതിനായിരം രൂപയാണ് മോദി തോക്കിന് ഈടാക്കിയത്
കൊച്ചി: കോതമംഗലത്ത് ദന്ത ഡോക്ടര്‍ മാനസയെ വെടിവച്ച് കൊന്ന കേസില്‍ രഖിലിന് തോക്ക് നല്കിയ ബിഹാര്‍ സ്വദേശി പിടിയില്‍. സോനു കുമാര്‍ മോദിയാണ് കോതമംഗലം പോലിസിന്റെ പിടിയിലായത്. ബംഗാള്‍ അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ ഉടന്‍ നാട്ടിലെത്തിക്കും.
അറുപതിനായിരം രൂപയാണ് മോദി തോക്കിന് ഈടാക്കിയത്. മുനവറില് നിന്നാണ് സോനു കുമാര്‍ മോദിയെ രഖില്‍ കണ്ടത്. ഒരു ടാക്സി ഡ്രൈവറാണ് ഇവിടേക്ക് രഖിലിനെ എത്തിച്ചത്. ഇയാളെ കണ്ടെത്തുന്നതിനായി പോലിസിന്റെ ഒരു സംഘം മുനവറില് തന്നെ തുടരുകയാണ്.
ബീഹാര്‍ പോലിസിന്റെ സഹകരണത്തോടെയായിരുന്നു കോതമംഗലം പോലിസിന്റെ അന്വേഷണം. ബിഹാറിലെ പാട്ന, മംഗൂര്‍ എന്നിവിടങ്ങളിലും പോലിസ് അന്വേഷണം നടത്തിയിരുന്നു.