പാലക്കാട് 141 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു: 40 പേര്‍ക്ക് രോഗമുക്തി

Update: 2020-08-11 13:39 GMT
പാലക്കാട്: ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 11) മലപ്പുറം, തൃശൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ 141 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 71 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 11 പേര്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 15 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 37 പേര്‍ , 6 ആരോഗ്യ പ്രവര്‍ത്തകര്‍, ഓഗസ്റ്റ് എട്ടിന് മരിച്ച കുമ്പിടി സ്വദേശി എന്നിവര്‍ ഉള്‍പ്പെടും. 40 പേര്‍ രോഗമുക്തരായി. ആലത്തൂര്‍ ആശുപത്രിയിലെ 5 ജീവനക്കാര്‍ക്കും മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെ ഒരാളുമാണ് രോഗബാധ സ്ഥിരീകരിക്കപ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 733ആയി.


Tags:    

Similar News