കൊവിഡ്: കണ്ണൂരില്‍ 95 പേര്‍ക്ക് കൂടി കൊവിഡ്

58 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Update: 2020-08-14 19:21 GMT

കണ്ണൂര്‍: ജില്ലയില്‍ 95 പേര്‍ക്ക് ഇന്ന് (ആഗസ്ത് 14) കൊവിഡ് സ്ഥിരീകരിച്ചു. 58 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാലു പേര്‍ വിദേശത്ത് നിന്നും 26 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഏഴു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 1927 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 75 പേരുള്‍പ്പെടെ 1461 പേര്‍ ആശുപത്രി വിട്ടു. 10 പേര്‍ കൊവിഡ് ബാധിച്ചും ആറു പേര്‍ കൊവിഡ് ഇതര കാരണങ്ങളാലും മരണപ്പെട്ടു. ബാക്കി 450 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.


Tags:    

Similar News