കൊവിഡ് വ്യാപനം വര്‍ധിച്ചു: പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കില്ല
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
''ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പ്രത്യേകമായി ക്ഷണിച്ചതിന് നന്ദി പറയുന്നു. എന്നാല്‍ രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രിക്ക് പങ്കെടുക്കാന്‍ കഴിയില്ല''- വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബഗാച്ചി പറഞ്ഞു.
ഇന്ത്യക്കു പുറമെ സൗത്ത് കൊറിയ, സൗത്ത് ആഫ്രിക്ക, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളെയും ക്ഷണിച്ചിരുന്നു. ജൂണ്‍ 11 മുതല്‍ 13 വരെ ബ്രിട്ടനിലെ കോന്‍വാലിലാണ് ഉച്ചകോടി.
കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളാണ് ജി7 ഉച്ചകോടിയില്‍ ഉള്‍പ്പെടുന്നവര്‍.