കടക്കാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം; മൂന്നു പേര്‍ക്ക് പരിക്ക്

Update: 2025-03-28 00:30 GMT

കോഴിക്കോട്: കോവൂര്‍-ഇരിങ്ങാടന്‍പള്ളി റോഡിലെ കടക്കാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. മൂന്നു പേര്‍ക്ക് പരിക്കേറ്റു. കടകള്‍ അടപ്പിക്കാന്‍ തുടര്‍ച്ചയായ നാലാം ദിവസവും പ്രദേശവാസികള്‍ എത്തി. രാത്രി പത്ത് മണിക്കുശേഷം കടകള്‍ തുറക്കരുതെന്ന് താക്കീത് ചെയ്യാനാണ് എത്തിയത്. ഇതേതുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

Similar News