ആലപ്പുഴ തുമ്പോളിയില്‍ സിപിഎമ്മില്‍ കൂട്ടരാജി

Update: 2025-04-05 00:43 GMT
ആലപ്പുഴ തുമ്പോളിയില്‍ സിപിഎമ്മില്‍ കൂട്ടരാജി

ആലപ്പുഴ: സിപിഎമ്മിലെ സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ നടപടിയെടുക്കാത്ത സംസ്ഥാന നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് 60 പേര്‍ പാര്‍ട്ടി വിട്ടു. നാലു ബ്രാഞ്ച് സെക്രട്ടറിമാര്‍ അടക്കം 60 പേരാണ് പാര്‍ട്ടി അംഗത്വം ഒഴിവാക്കിയത്. വിവിധ സംഘടനാ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ഒക്ടോബറിലാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കിയത്. അംഗത്വ സൂക്ഷ്മപരിശോധനയില്‍ കൃത്രിമം നടന്നെന്നായിരുന്നു പ്രധാന പരാതി. നേതൃത്വത്തെ വിമര്‍ശിക്കുന്നവരെ ഒഴിവാക്കാന്‍ ചില ബ്രാഞ്ചുകളില്‍ സൂക്ഷ്മപരിശോധന നടത്തിയില്ലെന്ന് രാജിവച്ചവര്‍ ആരോപിക്കുന്നു. ഇങ്ങനെ നഗരസഭാ കൗണ്‍സിലര്‍ ഉള്‍പ്പെടെ 11 പേരെ അംഗത്വത്തില്‍നിന്ന് ഒഴിവാക്കിയെന്നും ആരോപണം ഉയര്‍ന്നു. ബ്രാഞ്ച് സെക്രട്ടറിമാരായ സെബാസ്റ്റ്യന്‍ (തുമ്പോളി നോര്‍ത്ത് ബി), കരോള്‍ വോയ്റ്റീവ (തുമ്പോളി സെന്റര്‍), ജീവന്‍ (മംഗലം), ജോബിന്‍ (മംഗലം സൗത്ത് ബി) എന്നിവര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കു രാജിക്കത്ത് നല്‍കിയതയാണ് വിവരം.

Similar News