മുനമ്പം വഖ്ഫ് ഭൂമി കൈയ്യേറ്റം; കമ്മീഷന്‍ പ്രവര്‍ത്തനം തുടരണമോയെന്ന കാര്യത്തില്‍ ഇടക്കാല വിധി തിങ്കളാഴ്ച

Update: 2025-04-05 00:56 GMT

കൊച്ചി: മുനമ്പം വഖ്ഫ് ഭൂമി കൈയ്യേറ്റക്കാര്‍ക്ക് നല്‍കാന്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തില്‍ ഹൈക്കോടതി ഏഴിന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചതു റദ്ദാക്കിയുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലാണു ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ് മനു എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. വസ്തുതകള്‍ പരിശോധിക്കാനും ശുപാര്‍ശ നല്‍കാനുമാണ് കമ്മിഷന്‍ രൂപീകരിച്ചതെന്നും വഖ്

ഫ് ഭൂമിയാണോ അല്ലയോ എന്നു തീരുമാനിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും അഡ്വക്കറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പ് വാദിച്ചു. മുനമ്പം പ്രശ്‌ന പരിഹാരത്തിനു സര്‍ക്കാരിനു മുന്നില്‍ പോംവഴികളുണ്ട്. കമ്മിഷന്റെ കാലാവധി മേയ് 27ന് പൂര്‍ത്തിയാവും. കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ തുടര്‍നടപടി സ്വീകരിക്കുക ഹൈക്കോടതിയുടെ ഉത്തരവിന്റെ മാത്രം അടിസ്ഥാനത്തിലായിരിക്കുമെന്നും അതിനാല്‍ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ വാദിച്ചു. കേസിലെ എല്ലാ കക്ഷികളുടെ വാദം കേട്ടതിന് ശേഷമാണ് ഉത്തരവിനായി മാറ്റിയത്.

Similar News