
കൊല്ലം: കരുനാഗപ്പള്ളിയില്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മയും മക്കളും മരിച്ചു. താര, മക്കളായ അനാമിക, ആത്മിക എന്നിവരാണ് മരിച്ചത്. പ്രവാസിയായ ഭര്‍ത്താവ് ഇന്ന് വിദേശത്ത് നിന്ന് മടങ്ങിവരാനിരിക്കെയാണ് താര മക്കള്‍ക്കൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുറച്ച് മുന്‍പ് താര മരിച്ച വിവരം പുറത്ത് വന്നിരുന്നു. തൊട്ട് പിറകിലാണ് ഇപ്പോള്‍ രണ്ട് കുട്ടികളും മരിച്ചെന്ന വാര്‍ത്ത വരുന്നത്. മൂവരുടെയും മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.