ഗുരുദേവ കോളജ് സംഘര്‍ഷം; എസ്എഫ്‌ഐ നേതാവിന്റെ ഭീഷണി പ്രസംഗത്തിനെതിരെ പ്രിന്‍സിപ്പല്‍ ഹൈക്കോടതിയെ സമീപിക്കും

Update: 2024-07-06 11:58 GMT

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ നേതാവിന്റെ ഭീഷണി പ്രസംഗത്തിനെതിരെ പ്രിന്‍സിപ്പല്‍ ഹൈക്കോടതിയെ സമീപിക്കും. പോലിസ് സാന്നിധ്യത്തില്‍ നടത്തിയ ഭീഷണിയില്‍ പോലിസ് സ്വമേധയാ നടപടി സ്വീകരിക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ സുനില്‍ ഭാസ്‌കര്‍ അറിയിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളജിലേക്ക് നടത്തിയ മാര്‍ച്ചിലായിരുന്നു പ്രിന്‍സിപ്പലിനെതിരെ എസ്എഫ്‌ഐ കൊയിലാണ്ടി ഏരിയ പ്രസിഡന്റ് ഭീഷണി മുഴക്കിയത്. അതേസമയം എസ്എഫ്‌ഐ നേതാവിനെ മര്‍ദിച്ചെന്ന കേസില്‍ പ്രിന്‍സിപ്പലിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടു പോലിസ് നോട്ടിസ് നല്‍കിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപെടുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാക്കാനാണ് നിര്‍ദേശം.

Tags:    

Similar News