കൊയിലാണ്ടി: സ്വാതന്ത്ര്യ സമര രക്തസാക്ഷികളെ അപമാനിക്കുന്ന ദേശവിരുദ്ധ നീക്കത്തിനെതിരെ പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധം

Update: 2021-08-24 13:42 GMT

കൊയിലാണ്ടി: മലബാര്‍ സമര പോരാളികളുടെ പേരുകള്‍ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കൊയിലാണ്ടി ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. കൊയിലാണ്ടി, ഉള്ളിയേരി ടൗണുകളിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. പ്രതിഷേധ പരിപാടികള്‍ക്ക് ഷംസീര്‍, ഖലീല്‍ നന്തി, റിയാസ് കവലട്, ആസിഫ്, അഷ്‌റഫ് അലി എന്നിവര്‍ നേതൃത്വം നല്‍കി

Tags:    

Similar News