കോഴിക്കോട് ബീച്ച് ആശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റി

Update: 2020-08-10 13:56 GMT

കോഴിക്കോട്: ഗവ. ബീച്ച് ആശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രീ അറിയിച്ചു. ആശുപത്രിയിലെ ഡയാലിസ് സെന്റര്‍ നിലനിര്‍ത്തിയിട്ടുണ്ട്. കൊവിഡ് വാര്‍ഡുമായി യാതൊരു വിധ ബന്ധവുമില്ലാത്ത രീതിയില്‍ ഡയാലിസിസ് സെന്ററിലെ ഉള്ളില്‍ നിന്നുള്ള പ്രവേശനം പൂര്‍ണ്ണമായും അടച്ചു. പകരം ആശുപത്രി കോംപൗണ്ടില്‍ നിന്നും നേരെ ഡയാലിസിസ് സെന്ററിലേക്ക് പ്രവേശന റാംപ് സഹിതം സജ്ജമാക്കിയിട്ടുണ്ടെന്ന് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.




Tags:    

Similar News