കോഴിക്കോട്: സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് കാംപസ് റോഡില്‍ തെങ്ങുവീണ് പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. സര്‍ക്കാര്‍ നഴ്‌സിങ് കോളജ് ജീവനക്കാരി ലിസിയുടെ മകന്‍ അശ്വിന്‍ തോമസ് (20) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പ്രദേശത്ത് ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ ഏഴോടെ മരിച്ചു.
ഭക്ഷണവിതരണത്തിനുള്ള മൊബൈല്‍ ആപ്ലിക്കേഷനായ സ്വിഗിയിലെ ജീവനക്കാരനായിരുന്നു അശ്വിന്‍. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് കാംപസിലെ ക്വാര്‍ട്ടേഴ്‌സിലാണ് താമസിക്കുന്നത്. ഞായറാഴ്ച രാത്രിയാണ് വീട്ടില്‍നിന്നു പോയത്. ഫിസിക്കല്‍ മെഡിസിന്‍ റിഹാബിലിറ്റേഷന്‍ സെന്ററിന് സമീപമായിരുന്നു അപകടം. ഇതുവഴി വന്ന മെഡികല്‍ വിദ്യാര്‍ഥികളാണ് അപകടം കണ്ടത്. ഉടന്‍ ഇവര്‍ അശ്വിനെ അത്യാഹിത വിഭാഗത്തിലെത്തിക്കുകയായിരുന്നു.