കോഴിക്കോട് മുതലക്കുളത്ത് വന്‍ തീപ്പിടിത്തം; രണ്ട് കടകള്‍ കത്തിനശിച്ചു

Update: 2024-07-05 05:15 GMT

കോഴിക്കോട്: മുതലക്കുളത്ത് ചായക്കടയില്‍ വന്‍ തീപ്പിടിത്തം. രണ്ട് കടകള്‍ കത്തിനശിച്ചു. ഒരാള്‍ക്ക് പരിക്ക്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് അപകടം. മലപ്പുറം സ്വദേശിക്കാണ് ഗുരുതരമായി പരിക്കേറ്റത്. അപകടസമയത്ത് രണ്ടുപേരാണ് കടയിലുണ്ടായിരുന്നത്. ഒരാള്‍ ഓടിരക്ഷപ്പെട്ടു. അകത്തുണ്ടായിരുന്ന രണ്ടാമന് പുറത്തേക്ക് കടക്കാനാവാത്തതിനെ തുടര്‍ന്നാണ് പരിക്കേറ്റത്. 80 ശതമാനത്തോളം പൊള്ളലേറ്റ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

Tags:    

Similar News