കോഴിക്കോട് സ്വദേശി സലാലയില്‍ വെടിയേറ്റ് മരിച്ചു

Update: 2022-04-29 11:06 GMT

മസ്‌കത്ത്: കോഴിക്കോട് സ്വദേശിയെ ഒമാനിലെ സലാലയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിയാടി വേളം സ്വദേശി മൊയ്തീനെയാണ് വെള്ളിയാഴ്ച സലാല സദയിലെ ഖദീജ പള്ളിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെ പത്തിനും പതിനൊന്നിനും ഇടയ്ക്കായി നിസ്‌കാരത്തിനായി പള്ളിയില്‍ എത്തിയതായിരുന്നു മൊയ്തീന്‍. അല്‍പ സമയത്തിന് ശേഷം ഇവിടെ എത്തിയ ഒരാളാണ് മൃതദേഹം കണ്ടത്.

സമീപത്ത് നിന്നും വലിയ തോക്കും കണ്ടെത്തി. ആരാണ് വെടിവച്ചതെന്ന് വ്യക്തമല്ല. പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തെത്തുടര്‍ന്ന് പള്ളിയില്‍ ജുമുഅ നിസ്‌കാരവും നിര്‍ത്തിവെച്ചിരുന്നു. 

പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപെട്ടു കൂടുതല്‍ വിവരങ്ങളൊന്നും പൊലിസ് പുറത്തുവിട്ടിട്ടില്ല. 

Similar News