കോഴിക്കോട് യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം തടഞ്ഞ പോലിസുകാരന്റെ കൈ ഒടിഞ്ഞു

Update: 2023-02-19 16:01 GMT
കോഴിക്കോട് യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം തടഞ്ഞ പോലിസുകാരന്റെ കൈ ഒടിഞ്ഞു

കോഴിക്കോട്: സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരേ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ പോലിസ് ഉദ്യോഗസ്ഥന്റെ കൈ ഒടിഞ്ഞു. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ക്കാണ് പരിക്കേറ്റത്.

യുവമോര്‍ച്ച പ്രവര്‍ത്തകരായ വൈഷ്ണവേഷ്, സബിന്‍ എന്നിവരെ കസ്റ്റഡിയിലെടുക്കുന്നതിനെടെയാണ് പോലിസുകാരന് പരിക്കേറ്റത്. പ്രവര്‍ത്തകരുമായുള്ള മല്‍പ്പിടിത്തത്തിനിടെ നടക്കാവ് എസ്‌ഐ പവിത്രന്റെ കൈയാണ് ഒടിഞ്ഞത്. മുഖ്യമന്ത്രി ഗസ്റ്റ് ഹൗസിലുണ്ടായിരിക്കെയാണ് പ്രതിഷേധമുണ്ടായത്. മുഖ്യമന്ത്രി പുറത്തിറങ്ങുമ്പോള്‍ കരിങ്കൊടി കാണിക്കാനായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ശ്രമം.

Tags:    

Similar News