കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും

കൊച്ചിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കെപിഎസി ലളിത.

Update: 2021-11-17 10:23 GMT

തിരുവനന്തപുരം: കരള്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് വഹിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കെപിഎസി ലളിത. കെപിഎസി ലളിതയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.

ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കെപിഎസി ലളിതയുടെ മകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍ സാമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കെപിഎസി ലളിതയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പത്ത് ദിവസത്തിന് ശേഷം ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് കൊച്ചി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Tags:    

Similar News