കെഎസ്ഇബി ചെയര്‍മാന്‍ ബി അശോകിനെ മാറ്റി; മാറ്റിയത് പദവിയില്‍ നാളെ ഒരു വര്‍ഷം തികയുന്ന വേളയില്‍

പുതിയ ചെയര്‍മാനായി രാജന്‍ എന്‍ കോബ്രഗഡയെ നിയമിച്ചു

Update: 2022-07-14 07:36 GMT

തിരുവനന്തപുരം: ഏറെ വിവാദം സൃഷ്ടിച്ച കെഎസ്ഇബി ചെയര്‍മാന്‍ ബി അശോകിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി. കൃഷി വകുപ്പ് സെക്രട്ടറിയാക്കിയാണ് പുതിയ നിയമനം. പുതിയ കെഎസ്ഇബി ചെയര്‍മാനായി രാജന്‍ എന്‍ കോബ്രഗഡയെ നിയമിച്ചു.

ബി അശോകിനെ മാറ്റാന്‍ സിഐടിയു യൂനിയന്‍ ശക്തമായ സമ്മര്‍ദ്ധം ചെലുത്തിയിരുന്നു. ചെയര്‍മാന്‍ സ്ഥാനത്ത് നാളെ ഒരു വര്‍ഷം പൂര്‍ത്തായാകുന്ന ഘട്ടത്തിലാണ് അശോകിനെ സര്‍ക്കാര്‍ മാറ്റിയത്.

സിഐടിയു യൂനിയന്‍ ഭാരവാഹിയായിരുന്ന സുരേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ അച്ചടക്ക നടപടി ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇത് ആഴ്ചകളോളം ഓഫിസിന് മുന്നില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 

Tags:    

Similar News