കൊള്ളയടിക്കാനൊരുങ്ങി കെഎസ്ഇബി: പിഴ 18 ശതമാനം
ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 20 വരെ നല്‍കിയ ബില്ലുകളില്‍ സര്‍ച്ചാര്‍ജ് ഈടാക്കില്ലെന്ന് നേരത്തെ കെഎസ്ഇബി പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തില്‍ വ്യക്തതയില്ല.
കോഴിക്കോട്: കൊള്ളപ്പിഴയുമായി കെഎസ്ഇബി ഉഭോക്താക്കളെ പിഴിയനൊരുങ്ങുന്നു.കൊവിഡ് കാലത്ത് ബില്‍ കുടിശിക വരുത്തുന്നവരുടെ കണക്ഷന്‍ വിച്ഛേദിക്കില്ലെന്ന തീരുമാനത്തോടൊപ്പം പിഴസംഖ്യ കുത്തനെ ഉയര്‍ത്തിയാണ് കെഎസ്ഇബി കൊള്ളയടിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. പണമടക്കാന്‍ മുടക്കം വരുത്തുന്നവരില്‍ നിന്നും 18 ശതമാനം വരെ പഴ ഈടാക്കും. ജൂണ്‍ 20-ന് ശേഷം നല്‍കിയ എല്ലാ ബില്ലുകളിലും കൃത്യമായി പണമടച്ചില്ലെങ്കില്‍ പിഴ നല്‍കേണ്ടിവരുമെന്നാണ് ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 20 വരെ നല്‍കിയ ബില്ലടയ്ക്കാന്‍ ഡിസംബര്‍വരെ സമയമുണ്ടെന്നാണ് കെഎസ്ഇബി പറയുന്നു. എന്നാല്‍ 18 ശതമാനം വരെ പിഴ ഈടാക്കും.
ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 20 വരെ നല്‍കിയ ബില്ലുകളില്‍ സര്‍ച്ചാര്‍ജ് ഈടാക്കില്ലെന്ന് നേരത്തെ കെഎസ്ഇബി പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തില്‍ വ്യക്തതയില്ല. ഓണ്‍ലൈനായി ബില്‍ത്തുകയുടെ ഒരു പങ്ക് മാത്രം അടച്ച പല ഉപയോക്താക്കള്‍ക്കും ബാക്കിയുണ്ടായിരുന്ന തുകയ്ക്ക് സര്‍ച്ചാര്‍ജ് ഈടാക്കിയെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 20 വരെ നല്‍കിയ ബില്ലുകളില്‍ സര്‍ച്ചാര്‍ജ് ഈടാക്കില്ലെന്ന് കെഎസ്ഇബി പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ ഉപയോക്താക്കള്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസമാകുന്ന ഇത്തരം കാര്യങ്ങളൊന്നും നടപ്പിലാക്കിയിട്ടില്ല. പകരം വൈദ്യൂതി ചാര്‍ജ്ജ് വര്‍ധിപ്പിച്ചും പിഴത്തുക ഉയര്‍ത്തിയും ഉപയോക്താക്കളെ പരമാവധി പിഴിയുകയാണ് കെഎസ്ഇബി അധികൃതര്‍.