പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ചു; മൂന്നുപേരുടെ നില ഗുരുതരം

Update: 2023-03-11 09:39 GMT
പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ചു; മൂന്നുപേരുടെ നില ഗുരുതരം

പത്തനംതിട്ട: കിഴവള്ളൂരില്‍ കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിഴവള്ളൂര്‍ ഓര്‍ത്തഡോക്‌സ് പള്ളിക്ക് സമീപമാണ് അപകടം നടന്നത്. കാറില്‍ ഇടിച്ച് നിയന്ത്രണം നഷ്ടമായ ബസ് പള്ളിയുടെ പ്രധാനകമാനം ഉള്‍പ്പടെ ഇടിച്ചുതകര്‍ത്തു. ബസ്സിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. കാറും ബസ്സും അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Tags:    

Similar News