കെഎസ്ആര്‍ടിസി; കേരളത്തിന്റെ വാദം കര്‍ണാടക തള്ളി

കെ.എസ്.ആര്‍.ടി.സി എന്ന പേര് തുടര്‍ന്നും ഉപയോഗിക്കുമെന്ന് കര്‍ണാടക അറിയിച്ചു

Update: 2021-06-04 18:43 GMT

മൈസുരു: കെഎസ്ആര്‍ടിസി എന്ന പേരിന്റെ അവകാശം കേരളത്തിനാണെന്ന കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ അവകാശവാദം കര്‍ണാടക തള്ളി. കെ.എസ്.ആര്‍.ടി.സി എന്ന പേര് കേരളത്തിനാണ് എന്നതിന് അന്തിമ വിധി വന്നിട്ടില്ലെന്നാണ് കര്‍ണാടകത്തിന്റെ നിലപാട്.നിയമനടപടികള്‍ ഇപ്പോഴും തുടരുകയാണെന്നും കര്‍ണാടക അവകാശപ്പെടുന്നു.

കഴിഞ്ഞ ദിവസമാണ് കെഎസ്ആര്‍ടിസി എന്ന പേരും, ലോഗോയും, ആനവണ്ടി എന്നതുമുള്‍പ്പെടെ കേരളത്തിന് അംഗീകരിച്ച് കിട്ടിയെന്ന് കെഎസ്ആര്‍ടിസി അറിയിച്ചത്. ഇതിനു ശേഷം ഇനി കെഎസ്ആര്‍ടിസി എന്ന പേര് ഉപയോഗിക്കരുത് എന്നു കാണിച്ച് കെഎസ്ആര്‍ടിസി സി.എം.ഡി ബിജു പ്രഭാകര്‍ കര്‍ണാടകത്തിന് കത്തു നല്‍കിയിരുന്നു. ഇതിനു മറുപടിയായി കേരളത്തിന്റെ വാദം തള്ളുകയാണ് കര്‍ണാടക ചെയ്തത്. രജിസ്ട്രാര്‍ ഓഫ് ട്രേഡ് മാര്‍ക്കിന്റെ ഉത്തരവ് ലഭിച്ചിട്ടില്ലെന്നും കര്‍ണാടക പറയുന്നു.അതിനാല്‍ തന്നെ കെ.എസ്.ആര്‍.ടി.സി എന്ന പേര് തുടര്‍ന്നും ഉപയോഗിക്കുമെന്ന് കര്‍ണാടക അറിയിച്ചു.കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ സി.എം.ഡി ശിവയോഗി.സി.കലാദാസാണ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്.

Tags:    

Similar News