കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; ഗതാഗത മന്ത്രി വിളിച്ച യോഗം ഇന്ന്

ആവശ്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ പണിമുടക്കിലേക്ക് അടക്കം നീങ്ങേണ്ടിവരുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു

Update: 2022-06-29 03:42 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രി ആന്റണി രാജു വിളിച്ച യോഗം ഇന്ന് നടക്കും. യോഗത്തില്‍ മൂന്ന് അംഗീകൃത യൂനിയനുകളുടെ നേതാക്കളും മാനേജ്‌മെന്റ് പ്രതിനിധികളും പങ്കെടുക്കും.ശമ്പള വിതരണത്തിലെ പാളിച്ചകള്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി തുടങ്ങിയ പ്രശ്‌നങ്ങള്‍ തൊഴിലാളി നേതാക്കള്‍ ചര്‍ച്ചയില്‍ ഉന്നയിക്കും.

അതേ സമയം കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയില്‍ ഭരണ പ്രതിപക്ഷ ഭേദമന്യേ സമരം തുടരുകയാണ്. മേയ് മാസത്തെ ശമ്പളം മുഴുവന്‍ ജീവനക്കാര്‍ക്കും ഇതുവരെ വിതരണം ചെയ്തിട്ടില്ല.ഈ സാഹചര്യത്തില്‍ സമരങ്ങള്‍ രൂക്ഷമാകാകാനുള്ളഅ യൂനിയനുകളുടെ തീരുമാനത്തെ തുടര്‍ന്നാണ് ഗതാഗത മന്ത്രി യോഗം വിളിച്ചിരിക്കുന്നത്.

ആവശ്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ പണിമുടക്കിലേക്ക് അടക്കം നീങ്ങേണ്ടിവരുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.അതിനിടെ സിഎംഡി ഓഫിസിന്റെ മുന്നിലും സമരം തുടരുകയാണ്.ചീഫ് ഓഫിസ് ഉപരോധിച്ചും മനുഷ്യപ്പൂട്ട് തീര്‍ത്തും യൂനിയനുകള്‍ സമരം ശക്തമാക്കുകയാണ്.

Tags:    

Similar News