ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ഇന്നും നാളെയും കൂടുതല്‍ സര്‍വീസ് നടത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് എട്ടു മുതല്‍ പതിനാറു വരെ സമ്പൂര്‍ണ്ണ ലോക് ഡോണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ദീര്‍ഘദൂര യാത്രക്കാരുടെ ആവശ്യാനുസരണം ഇന്ന് (വ്യാഴം) രാത്രി മുതല്‍ നാളെ (വെള്ളി) രാത്രി വരെ പരമാവധി ബസുകള്‍ സര്‍വീസ് നടത്തുമെന്ന് സിഎംഡി ബിജുപ്രഭാകര്‍ അറിയിച്ചു. ബാഗ്ലൂരില്‍ നിന്നും സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം അടിയന്തിരമായി ആളുകളെ എത്തിക്കാന്‍ മൂന്നു ബസുകള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്താന്‍ തയ്യാറാക്കിയിട്ടുണ്ട്. കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ചാല്‍ അവിടെനിന്നും സര്‍വീസ് നടത്തുമെന്നും സിഎംഡി അറിയിച്ചു. ആശുപത്രി ജീവനക്കാര്‍ക്കും രോഗികള്‍ക്കുമായി സര്‍വീസ് നടത്തുന്നതിന് കെഎസ്ആര്‍ടിസി തയ്യാറാണ്. അതിന് ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ടുമാര്‍ അതാത് സ്ഥലങ്ങളിലെ യൂണിറ്റ് ഓഫിസമാരെ അറിയിച്ചാല്‍ ആവശ്യമുള്ള സര്‍വീസുകള്‍ നടത്തും. അല്ലെങ്കില്‍ കെഎസ്ആര്‍ടിസിയുടെ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ടാലും അതിനുള്ള സജീകരണം ഒരുക്കും.
കണ്‍ട്രോള്‍ റൂം നമ്പര്‍ 9447071021, 0471 2463799
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്നും നാളെയും യാത്രക്കാരുടെ തിരക്ക് പ്രത്യേകിച്ച് വൈകുന്നേരങ്ങളില്‍ അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ യൂനിറ്റ് ഓഫിസര്‍മാരും ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ യാത്രക്കാരുടെ തിരക്കിനനുസരിച്ച് പരാതി രഹിതമായി കൂടുതല്‍ സര്‍വീസുകള്‍ നടത്തണമെന്ന് സിഎംഡി നിര്‍ദ്ദേശവും നല്‍കി.