കെഎസ്ആര്‍ടിസി ദീര്‍ഘദൂര രാത്രികാല സര്‍വീസുകള്‍ തുടരും
ഏപ്രില്‍ മാസത്തെ ശമ്പളം മെയ് ആദ്യ ആഴ്ച വിതരണം ചെയ്യും
തിരുവനന്തപുരം: പൊതു ഗതാഗതം അവശ്യ സര്‍വീസ് ആയി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളും,രാത്രികാല സര്‍വീസുകളും തുടരുമെന്ന് സിഎംഡി അറിയിച്ചു. വരുമാന നഷ്ടത്തെ തുടര്‍ന്ന് ദീര്‍ഘദൂര രാത്രികാല സര്‍വീസുകള്‍ നിര്‍ത്തുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. നിലവിലെ ഉത്തരവ് അനുസരിച്ച് 50 ശതാമാനം സര്‍വീസുകള്‍ എപ്പോഴും നിലനിര്‍ത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അത് ആവശ്യമെങ്കില്‍ കൊവിഡ് മാറുന്ന നിലയക്ക് 70 ശതമാനം ആയി കൂട്ടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മെയ് 15 മുതല്‍ കര്‍ഫ്യൂ/ലോക്ഡൗണ്‍ ഒഴിവാക്കുന്ന മുറയ്ക്ക് സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുമുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും ആശുപത്രിയില്‍ പോകുന്നതിന് കഴിഞ്ഞ രണ്ട് ഞാറാഴ്ചയും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തിയിരുന്നു. വരുമാനത്തേക്കാല്‍ കൂടുതല്‍ ഡീസല്‍ ചിലവ് മൂലം നഷ്ടം ഉണ്ടായിരുന്നിട്ടുപോലും സര്‍വീസുകള്‍ ഒഴിവാക്കിയിരുന്നില്ല. 50 ശതമാനമായി സര്‍വീസുകള്‍ കുറച്ചുവെന്നതല്ലാതെ ദീര്‍ഘദൂര സര്‍വീസുകള്‍ കുറച്ചിരുന്നില്ല. യാത്രാക്കാരെ ബുദ്ധിമുട്ടിക്കാത്ത രീതിയില്‍ 50 ശതമാനം നിലനിര്‍ത്തി ആവശ്യാസുരണം സര്‍വീസുകള്‍ തുടരുകയുമാണ്.
മെയ് 15 മുതല്‍ പകല്‍ കൂടുതല്‍ സര്‍വീസ് നടത്തും. ബസുകളിലും സ്‌റ്റോപ്പുകളിലും കൂടുതല്‍ തിരക്കുണ്ടാക്കാതെയും യാത്രാക്കാര്‍ കൂട്ടം കൂടാതെയും ആയിരിക്കും സര്‍വീസുകള്‍ നടത്തുക. സാമ്പത്തിക ബാധ്യതയുണ്ടെങ്കില്‍ പോലും സര്‍ക്കാര്‍ പൊതു ഗതാഗതം അവശ്യ സര്‍വീസായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍വീസുകള്‍ നടത്തും. പൂര്‍ണ ലോക്ക് ഡൗണ്‍ ഉണ്ടെങ്കില്‍ മാത്രമേ സര്‍വ്വീസ് പൂര്‍ണമായി നിയന്ത്രിക്കുകയുള്ളൂ. അല്ലാത്ത സമയങ്ങളില്‍ യാത്രക്കാരുടെ തിരക്കിന് അനുസരിച്ച് ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.
തിരക്കുള്ള രാവിലെ 7 മുതല്‍ 11 മണിവരേയും, വൈകിട്ട് മൂന്ന് മുതല്‍ രാത്രി 7 മണിവരെയും കൂടുതല്‍ സര്‍വീസ് നടത്താന്‍ വേണ്ടിയാണ്, ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച ചെയ്തു 12 മണിയ്ക്കൂര്‍ എന്ന ഷിഷ്റ്റ് ഈ കൊവിഡ് കാലത്തേക്ക് താല്‍ക്കാലികമായി നടപ്പിലാക്കിയത്. ഇത് ദൂരെ സ്ഥലങ്ങളില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് 4 ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം കൂടുതല്‍ വിശ്രമം നല്‍കുന്നതിന് വേണ്ടിയാണ്.
ഏപ്രില്‍ മാസത്തെ ശമ്പളം മെയ് ആദ്യ ആഴ്ച വിതരണം ചെയ്യും
കെഎസ്ആര്‍ടിസിയിലെ ഏപ്രില്‍ മാസത്തെ ശമ്പളം ഈ ആഴ്ച വിതരണം ചെയ്യും. ശമ്പള ഇനത്തിലേക്കുള്ള 100.59 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. 2021 ഏപ്രില്‍ മാസത്തെ ശമ്പളവും കൊവിഡ് സമയത്ത് 2020 ഏപ്രില്‍ മാസത്തെ ശമ്പളത്തില്‍ നിന്നും മാറ്റി വെച്ച് ആറ് ദിവസത്തെ ശമ്പളവും കൂടെ ചേര്‍ത്താണ് 100.59 കോടി രൂപ അനുവദിച്ചത്.