കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി: അടിയന്തര സഹായമായി 50 കോടി അനുവദിച്ചു

Update: 2022-09-02 17:27 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് അടിയന്തര സഹായമായി 50 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുള്ള ജൂലൈ, ആഗസ്ത് മാസത്തെ ശമ്പളം ഈ മാസം ആറിന് മുമ്പ് നല്‍കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തുക അനുവദിച്ചത്.

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവിതരണത്തിനായി 50 കോടി രൂപ നല്‍കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ നേരത്തെ അറിയിക്കുകയായിരുന്നു. ഇത് ശമ്പളം നല്‍കാന്‍ മതിയാവില്ലെന്ന് കെഎസ്ആര്‍ടിസി വിശദീകരിച്ചു. ഒരുമാസത്തെ ശമ്പളത്തിന് 75 കോടി രൂപ വേണം. കെഎസ്ആര്‍ടിസിയുടെ പക്കല്‍ 15 കോടി രൂപയുണ്ടെന്നും ഇതുകൂടി ചേര്‍ത്താലും ശമ്പള കുടിശിക കൊടുത്തുതീര്‍ക്കാനാവില്ലെന്നും കെഎസ്ആര്‍ടിസിയുടെ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News