കെഎസ്ആര്‍ടിസി ശമ്പള വിതരണം ശനിയാഴ്ച മുതല്‍;50 കോടി അനുവദിച്ച് സര്‍ക്കാര്‍

ജൂണ്‍ മാസത്തെ ശമ്പളവും ഘട്ടം ഘട്ടമായി വിതരണം ചെയ്യും

Update: 2022-07-21 04:03 GMT
കെഎസ്ആര്‍ടിസി ശമ്പള വിതരണം ശനിയാഴ്ച മുതല്‍;50 കോടി അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ശമ്പള വിതരണം ശനിയാഴ്ച മുതല്‍ തുടങ്ങും.ആദ്യം ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ആണ് ശമ്പളം ലഭിക്കുക.ജൂണ്‍ മാസത്തെ ശമ്പളവും ഘട്ടം ഘട്ടമായി വിതരണം ചെയ്യും. സര്‍ക്കാര്‍ സഹായമായി 50 കോടി രൂപ ലഭിച്ചു.

അതേസമയം മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ വേണ്ടത് 79 കോടി രൂപയാണ്.ജൂലായ് മാസം പകുതി പിന്നിട്ടിട്ടും ജീവനക്കാര്‍ക്ക് ജൂണിലെ ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് യൂനിയനുകള്‍ രംഗത്തെത്തിയിരുന്നു.സര്‍ക്കാര്‍ സഹായം കിട്ടാതെ ശമ്പളം നല്‍കാനാവില്ലെന്നാണ് മാനേജേമെന്റ് പറഞ്ഞിരുന്നത്. എന്നാല്‍ എല്ലാ മാസവും ശമ്പളത്തിനായി പണം നല്‍കാനാവില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം.




Tags:    

Similar News