തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഞാറാഴ്ച നിയന്ത്രണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ യാത്രാക്കാരുടെ ആവശ്യാനുസരണം കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നടത്തും. ഞാറാഴ്ച അവശ്യസര്‍വ്വീസുകള്‍ മാത്രം സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രധാന റൂട്ടുകള്‍, ആശുപത്രികള്‍, റെയില്‍വേ സ്‌റ്റേഷന്‍, എയര്‍പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആവശ്യാനുസരണമാകും സര്‍വ്വീസ് നടത്തുക.