സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചു; യാത്ര ജില്ലക്കകത്ത് മാത്രം

Update: 2020-05-20 04:37 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചു. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയാണ് സര്‍വീസ് . ബസില്‍ മൊത്തം സീറ്റിന്റെ പകുതി യാത്രക്കാര്‍ മാത്രമേ സഞ്ചരിക്കാന്‍ അനുവദിക്കു. ടിക്കറ്റ് പുതിയ നിരക്കിലാണ് ഈടാക്കുന്നത്.

ബസിലെ പുറകുവശത്തെ വാതിലിലൂടെ മാത്രമേ യാത്രക്കാരെ പ്രവേശിപ്പിക്കുകയുള്ളു. മുന്‍വാതിലൂടെ പുറത്തിറങ്ങണം. സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടു മാത്രമേ യാത്ര അനുവദിക്കൂ. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. സാമൂഹിക അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചിയാക്കിയ ശേഷമേ ബസിനകത്ത് പ്രവേശിക്കാന്‍ പാടുള്ളു. ഓര്‍ഡിനറിയായി മാത്രമേ ബസുകള്‍ സര്‍വീസ് നടത്തുകയുള്ളു. അമ്പത് ശതമാനത്തോളം ജീവനക്കാരെ നിയോഗിച്ചാണ് സര്‍വീസ് നടത്തുന്നത്.

ബസുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന ജില്ല, സര്‍വീസുകളുടെ എണ്ണം എന്നിവ ക്രമത്തില്‍: തിരുവനന്തപുരം-499, കൊല്ലം-208, പത്തനംതിട്ട-93, ആലപ്പുഴ-122, കോട്ടയം-102, ഇടുക്കി-66, എറണാകുളം-206, തൃശൂര്‍-92, പാലക്കാട്-65, മലപ്പുറം-49, കോഴിക്കോട്-83, വയനാട്-97, കണ്ണൂര്‍-100, കാസര്‍ഗോഡ്-68.

അതേസമയം ബസ്സുകള്‍ ജില്ലക്കകത് മാത്രമേ സര്‍വീസ് നടത്തുകയുള്ളു. യാത്രികരുടെ ആവശ്യം പരിശോധിച്ചതിനു ശേഷം സര്‍വീസ് ക്രമീകരിക്കാനാണ് കെ എസ് ആര്‍ ടി സി യുടെ നയം.


Tags:    

Similar News