ഖുര്‍ആന്‍ കൊടുക്കുന്നത് തെറ്റായി ബിജെപിക്ക് തോന്നാം, ലീഗിന് തോന്നണോ; ജലീലിനോട് ചിലര്‍ക്ക് ഒരുകാലത്തും മാറാത്ത പക: മുഖ്യമന്ത്രി

Update: 2020-09-15 17:32 GMT

തിരുവനന്തപുരം: ജലീല്‍ എല്‍ഡിഎഫിനൊപ്പം വന്നതുമുതല്‍ ചിലര്‍ക്ക് അദ്ദേഹത്തോട് പകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഒരുകാലത്തും ആ പക വിട്ടുമാറുന്നില്ല. അതിന്റെ കൂടെ ആരാ ചേര്‍ന്നത്. ബിജെപിക്കും മുസ്‌ലിം ലീഗിനും ഒരേരീതിയില്‍ കാര്യങ്ങള്‍ നീക്കാന്‍ ജലീല്‍ എന്നകഥാപാത്രത്തെ സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു

ഇത് രാഷ്ട്രീയപ്രചരണമല്ല. അപവാദപ്രചരണമാണ്. അതിനാണ് നാട്ടില്‍ കലാപം ഉണ്ടാക്കുന്നത്. ഇഡി ചോദ്യം ചെയ്തുവെന്നത് വലിയൊരു പ്രശ്‌നമല്ല. ഇത്തരം ചോദ്യം ചെയ്യലുകള്‍ കേരളത്തില്‍ ആദ്യത്തേതുമല്ല. ആക്ഷേപം വരുമ്പോള്‍ ഏത് ഏജന്‍സിയും പരിശോധന നടത്തും. പരിശോധനയ്ക്ക് അടിസ്ഥാനമായ കാരണമെന്ത്. ജലീല്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി. അങ്ങോട്ട് പോയി ബന്ധപ്പെട്ടതല്ല, കോണ്‍സുലേറ്റ് ഇങ്ങോട്ട് അദ്ദേഹത്തിന്റെ സഹായം തേടുകയാണ് ചെയ്തത്. ഖുര്‍ആന്‍ കൊടുക്കുന്നത് ബിജെപിക്ക് തെറ്റായി തോന്നാം. എന്നാല്‍ മുസ്ലീം ലീഗിന് തോന്നണോ.നേരായ വസ്തുതയുടെ അടിസ്ഥാനത്തിലേ സംശയം ഉണ്ടാവാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.




Tags:    

Similar News