എന്‍ആര്‍ഇ നിക്ഷേപം സ്വീകരിക്കാന്‍ എആര്‍ നഗര്‍ ബാങ്കിന് റിസര്‍വ് ബാങ്ക് അനുമതിയില്ല; പികെ കുഞ്ഞാലിക്കുട്ടിയെ വിടാതെ പിന്‍തുടര്‍ന്ന് കെടി ജലീല്‍

Update: 2021-08-05 05:13 GMT

തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ വിടാതെ പിന്‍തുടര്‍ന്ന് കെടി ജലീല്‍. പികെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഹാഷിക്കിന്റെ എആര്‍ നഗര്‍ സഹകരണ ബാങ്കിലെ നിക്ഷേപം നിയമസഭയില്‍ വീണ്ടും ഉന്നയിച്ചു. എആര്‍ നഗര്‍ ബാങ്കിന് എന്‍ആര്‍ഇ നിക്ഷേപത്തിന് റിസര്‍വ് ബാങ്ക് അനുമതിയില്ലെന്നായിരുന്നു ജലീലിന്റെ ആരോപണം. നിയമസഭ ചോദ്യോത്തര വേളയിലാണ് കെടി ജലീല്‍ ഈ ആരോപണമുന്നയിച്ചത്.

'കാര്‍ഷിക വായ്പ സഹകരണ സംഘമായി രജിസ്റ്റര്‍ ചെയതിട്ടുള്ള എആര്‍ നഗര്‍ സഹകരണ ബാങ്ക് അടക്കമുള്ള ബാങ്കുകള്‍ക്ക് എന്‍ആര്‍ഇ നിക്ഷേപം തുടങ്ങാന്‍ ആര്‍ബിഐ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ഇത് യാര്‍ഥാര്‍ഥ്യമായിരിക്കെ, എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ തന്റ മകന്റെ പേരിലുള്ള എന്‍ആര്‍ഇ നിക്ഷേപമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി സഭയില്‍ നടത്തിയ പ്രസ്താവന വസ്തുതാപരമായി ശരിയാണോ'-കെടി ജലീല്‍ ചോദിച്ചു.

എആര്‍ നഗര്‍ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ മകന് കള്ളപ്പണ നിക്ഷേപമുണ്ടെന്നും പാണക്കാട് തങ്ങളെ ഇഡി ചോദ്യം ചെയ്‌തെന്നും ഇന്നലെയും ജലീല്‍ നിയമസഭയില്‍ ആരോപണമുന്നയിച്ചിരുന്നു.


Tags:    

Similar News