കുംഭ മേള: ജനക്കൂട്ട നിയന്ത്രണം സംബന്ധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിനോട് ഹൈക്കോടതി

Update: 2021-01-12 17:43 GMT

നൈനിറ്റാള്‍: കുംഭമേള തുടങ്ങും മുമ്പ് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളെകുറിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് ലോകപ്രശസ്തമായ കുംഭമേള ആഘോഷങ്ങള്‍ അരങ്ങേറുന്നത്.

ജനുവരി 13നുള്ളില്‍ വിശദമായ വിവരങ്ങള്‍ കൈമാറാന്‍ ചീഫ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, ജില്ലാ മജിസ്‌ട്രേറ്റ് തുടങ്ങിയവര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. കുംഭമേള ഓഫിസറോട് ഹൈക്കോടതിയില്‍ ഹാജരാവാനും നിര്‍ദേശിച്ചു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കുംഭമേള ആഘോഷങ്ങള്‍ 48 ദിവസമായി ചുരുക്കുമെന്ന് കഴിഞ്ഞ ദിവസം നഗരാസൂത്രണ വകുപ്പ് മന്ത്രി മദന്‍ കൗഷിക് പറഞ്ഞിരുന്നു. സാധാരണ അത് മൂന്നര മാസം നീണ്ടുനില്‍ക്കുന്ന ആഘോഷമാണ്.

Tags:    

Similar News