കുനാല്‍ കമ്രയ്ക്ക് ഇടക്കാല മുന്‍കൂര്‍ ജാമ്യം

Update: 2025-03-28 12:40 GMT
കുനാല്‍ കമ്രയ്ക്ക് ഇടക്കാല മുന്‍കൂര്‍ ജാമ്യം

ചെന്നൈ: കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്ക് മദ്രാസ് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ പരിഹസിച്ചെന്ന കേസിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.ഷിന്‍ഡെയെ പരിഹസിച്ചെന്ന് ആരോപിച്ച് കുനാല്‍ കമ്രയ്ക്ക് ശിവസേന പ്രവര്‍ത്തകരുടെ വധ ഭീഷണിയുണ്ടായിരുന്നു. കൊല്ലുമെന്നും വെട്ടിനുറുക്കുമെന്നുമുള്ള അഞ്ഞൂറിലേറെ ഭീഷണി ഫോണ്‍കോളുകളാണ് കുനാലിന് ലഭിച്ചത്.

Similar News