കൂരിമണ്ണില്‍ കുഞ്ഞി മുഹമ്മദ് എന്ന കുമുകുമ മാസ്റ്റര്‍ നിര്യാതനായി

പുണര്‍പ്പ നൂറുല്‍ ഹുദാ മദ്‌റസയിലും പുണര്‍പ്പ യുപി സ്‌കൂളിലും ദീര്‍ഘകാലം അധ്യാപകനായിരുന്നു. മലപ്പുറം ഇരുമ്പുഴി സ്വദേശിയാണ്. കുമുകുമ പബ്ലിക്കേഷന്‍ സ്ഥാപകനാണ്.

Update: 2020-08-16 02:08 GMT

മക്കരപറമ്പ്: ഉര്‍ദു ഭാഷാ പ്രചാരകനും ഗ്രന്ഥകാരനും റിട്ട. അധ്യാപകനുമായ കൂരിമണ്ണില്‍ കുഞ്ഞി മുഹമ്മദ് എന്ന കുമുകുമ മാസ്റ്റര്‍ നിര്യാതനായി. പുണര്‍പ്പ നൂറുല്‍ ഹുദാ മദ്‌റസയിലും പുണര്‍പ്പ യുപി സ്‌കൂളിലും ദീര്‍ഘകാലം അധ്യാപകനായിരുന്നു. മലപ്പുറം ഇരുമ്പുഴി സ്വദേശിയാണ്. കുമുകുമ പബ്ലിക്കേഷന്‍ സ്ഥാപകനാണ്. ദീര്‍ഘകാലമായി മക്കരപറമ്പ പുണര്‍പ്പിലാണ് കുടുംബ സമേതം താമസിക്കുന്നത്.

ഉര്‍ദു അധ്യാപകന്‍, ഉര്‍ദു അധ്യാപക അസോസിയേഷന്‍ ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം നിരവധി സ്ഥലങ്ങളില്‍ മദ്‌റസ, മസ്ജിദ് സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.

വിദേശത്തും സ്വദേശത്തുമായി നിരവധി പുസ്തകങ്ങളുടെപ്രസാധകനാണ്. അറബി ഹിജ്‌റ, ചന്ദ്ര മാസ കലണ്ടര്‍, ഡയറി, ഹിലാല്‍ കമ്മറ്റി കലണ്ടര്‍ നിര്‍മാണത്തിലൂടെ ശ്രദ്ധേയനാണ് കുഞ്ഞി മുഹമ്മദ് മാസ്റ്റര്‍.ലോകപ്രശസ്ത ഗോളശാസ്ത്രജ്ഞന്‍ അലി മണിക്ക് ഫാന്റെ സന്തത സഹചാരിയാണ്. തേജസ് ദൈ്വവാരികയില്‍ ജോലി ചെയ്തിരുന്നു. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് മക്കരപറമ്പ് മസ്ജിദ് ഉമറുല്‍ ഫാറൂഖ് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.

Tags:    

Similar News