മുംബൈ: യുവ ഹിന്ദി, തമിഴ് നടന്‍ പവന്‍ ഹൃദയാഘാതം മൂലം മുംബൈയില്‍ മരണപ്പെട്ടു. 25 വയസ്സായിരുന്നു. സിനിമാ-സീരിയല്‍ രംഗത്ത് യുവതാരങ്ങളില്‍ ശ്രദ്ധേയനായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചോടെ മുംബൈയിലെ വസതിയിലാണ് മരിച്ചത്. കര്‍ണാടക മാണ്ഡ്യ ജില്ലയിലെ നാഗരാജു-സരസ്വതി ദമ്പതികളുടെ മകനാണ്. മൃതദേഹം സ്വദേശമായ മാണ്ഡ്യയിലെത്തിച്ച് സംസ്‌കരിക്കും. മാണ്ഡ്യ എംഎല്‍എ എച്ച് ടി മഞ്ജു, മുന്‍ എംഎല്‍എ കെ ബി ചന്ദ്രശേഖര, മുന്‍ മന്ത്രി കെ സി.നാരായണ ഗൗഡ, മുന്‍ എംഎല്‍എ ബി പ്രകാശ്, ടിഎപിസിഎംഎസ് ചെയര്‍മാന്‍ ബി എല്‍ ദേവരാജു, കോണ്‍ഗ്രസ് നേതാവ് ബുക്കാനകെരെ വിജയ രാമഗൗഡ, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ബി നാഗേന്ദ്രകുമാര്‍, ജെഡിഎസ് നേതാവ് അക്കിഹെബ്ബാലു രഘു, യുവ ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കുറുബഹള്ളി നാഗേഷ് തുടങ്ങി സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി.