കുഞ്ഞിപ്പാത്തുമ്മയുടെ മരണം: നിഷ്പക്ഷ അന്വേഷണം നടത്തണം; ആക്ഷന്‍ കൗണ്‍സില്‍

കുഞ്ഞിപ്പാത്തുമ്മയുടെ മുഴുവന്‍ വസ്തുവഹകളുടെയും ക്രയവിക്രയവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തി പരിശോധിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു

Update: 2021-07-16 12:30 GMT

തിരൂര്‍: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുകള്‍ നല്‍കിയ പരാതിയില്‍ ആറ് മാസം മുന്‍പ് മരണപ്പെട്ട വയോധികയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ കേസില്‍ നിക്ഷ്പക്ഷ അന്വേഷണം നടത്തണമെന്ന് സര്‍വ്വകക്ഷി ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.


താനാളൂര്‍ പുളിക്കിയത്ത് കുഞ്ഞിപ്പാത്തുമ്മയുടെ മൃതദേഹമാണ് അവരുടെ സ്വത്തിനായി ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് താനാളൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നിന്നും പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നത്. ജീവിത കാലത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന കുഞ്ഞിപ്പാത്തുമ്മയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്തില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമായിരുന്നു. മക്കളിലാതെ മരിച്ചകുഞ്ഞിപ്പാത്തുമ്മയുടെ സ്വത്തിന് വേണ്ടി ബന്ധുക്കള്‍ തമ്മില്‍ സിവില്‍, ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.


കുഞ്ഞിപ്പാത്തുമ്മയുടെ മുഴുവന്‍ വസ്തുവഹകളുടെയും ക്രയവിക്രയവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തി പരിശോധിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. അന്വേഷണത്തിന്റെ പേരില്‍ പുളിക്കിയത്ത് മിര്‍ഷാദിനെ രണ്ട് ദിവസം തുടര്‍ച്ചയായി അന്യായമായി പിഡിപ്പിച്ച താനുര്‍ പോലിസ് നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നിലവിലെ അന്വേഷണ സംഘത്തെ മാറ്റി പകരം താനുര്‍ ഡിവൈഎസ്പിയെ അന്വേഷണ ചുമതല ഏല്‍പ്പിച്ച ജില്ലാ പോലീസ് മേധാവിയുടെ നടപടിയെ ആക്ഷന്‍ കൗണ്‍സില്‍ സ്വാഗതം ചെയ്തു.


സര്‍വ്വ കക്ഷി ആക്ഷന്‍ കൗണ്‍സില്‍ രുപികരണ യോഗത്തില്‍ എന്‍ ഐ എസ് പ്രസിഡന്റ് എന്‍ കെ സിദ്ദിഖ് അന്‍സാരി അദ്ധ്യക്ഷത വഹിച്ചു. താനാളൂര്‍ നരസിംഹ മൂര്‍ത്തി ക്ഷേത്ര കമ്മിറ്റി മാനേജിംഗ് ട്രസ്റ്റി എ ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ഒ പി ഇബ്രാഹിം ചെയര്‍മാനും, മുജീബ് താനാളൂര്‍ കണ്‍വിനറുമായി സര്‍വ്വകക്ഷി ആകഷന്‍ കൗണ്‍സില്‍ രൂപികരിച്ചു.




Tags:    

Similar News