കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ അവഹേളിച്ചെന്ന് പരാതി; വൈസ് പ്രസിഡന്റ് പി ശിവദാസന്‍ നായരെ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്

പോലിസ് കാണിക്കുന്ന കുറ്റകരമായ അനാസ്ഥയില്‍ പ്രതിഷേധിച്ചും ആരോപണ വിധേയനായ ശിവദാസന്‍ നായര്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് കുന്ദമംഗലം നിയോകജമണ്ഡലം കമ്മിറ്റി ബ്ലോക്ക് പഞ്ചായത്തിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Update: 2019-11-14 12:51 GMT
കോഴിക്കോട്: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമലിനെ ജാതിപ്പേര് വിളിച്ച് അവഹേളിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പെരുമാറുകയും ചെയ്ത വൈസ് പ്രസിഡന്റ് പി ശിവദാസന്‍ നായരെ അറസ്റ്റ് ചെയ്യണമെന്ന യുഡിഎഫ് നിയോജക മണ്ഡലം നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ വിജി പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിത ഗുരുതരമായ പരാതി ഉന്നയിച്ച് പരാതി നല്‍കിയിട്ടും പോലിസ് പ്രതിയെ അറസ്റ്റ് ചെയ്യാതെ ഒളിച്ചുകളിക്കുകയാണ്.

ശിവദാസന്‍ നായര്‍ രക്ഷപ്പെടുന്നതിന് പോലിസ് അവസരമൊരുക്കുയാണ്. കേസ് രജിസ്റ്റര്‍ ചെയ്ത് എഫ്‌ഐആര്‍ രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ശിവദാസന്‍ നായര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവെക്കണം. പോലിസ് കാണിക്കുന്ന കുറ്റകരമായ അനാസ്ഥയില്‍ പ്രതിഷേധിച്ചും ആരോപണ വിധേയനായ ശിവദാസന്‍ നായര്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് കുന്ദമംഗലം നിയോകജമണ്ഡലം കമ്മിറ്റി ബ്ലോക്ക് പഞ്ചായത്തിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ നിയോജകമണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ പി മൊയ്തീന്‍ മാസ്റ്റര്‍, കണ്‍വീനര്‍ ഖാലിദ് കിളിയമുണ്ട, മുന്‍ എംഎല്‍എ യു സി രാമന്‍, എം പി കേളുക്കുട്ടി, എ ഷിയാലി, എന്‍ പി ഹംസ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.


Tags:    

Similar News