കൊവിഡ് 19: കുവൈത്തില്‍ ഇന്ന് 8 മരണം; 156 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 719 പേര്‍ക്ക് വൈറസ് ബാധ

Update: 2020-06-01 12:12 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് രോഗത്തെ തുടര്‍ന്ന് 8 പേര്‍ കൂടി മരണമടഞ്ഞു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍. ഇന്ന് കൊവിഡ് മരണം സ്ഥിരീകര്‍ക്കപ്പെട്ടവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 220 ആയി. 


156 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 719 പേര്‍ക്കാണ് ഇന്നു രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 27746 ആയി. ഇവരില്‍ 8446 പേര്‍ ഇന്ത്യക്കാരാണ്. ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ടവര്‍ സമ്പര്‍ക്കം വഴിയും ഉറവിടം അന്വേഷണത്തിലുള്ള വിഭാഗത്തില്‍ പെട്ടവരാണ്.

ഇന്ന് രോഗബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകള്‍: ഫര്‍വ്വാനിയ 209, അഹമദി 184, ഹവല്ലി 101, കേപിറ്റല്‍ 55, ജഹറ 170.

രോഗബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസ കേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കണക്ക് പ്രകാരം ഫര്‍വ്വാനിയയില്‍ നിന്നും 57 പേരും ജിലീബില്‍ നിന്ന് 45 പേര്‍ക്കും, അബ്ദലിയില്‍ നിന്ന് 39 പേര്‍ക്കും മഹബൂലയില്‍ നിന്ന് 42 പേര്‍ക്കും മംഗഫ് 31, സാല്‍മിയ 37 രോഗബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട മറ്റു രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണ്: സ്വദേശികള്‍ 265, ഈജിപ്ത്കാര്‍ 104, ബംഗ്ലാദേശികള്‍ 48 മറ്റുള്ളവര്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

ഇന്ന് 1517 പേരാണു രോഗമുക്തി നേടിയത്. ഇത് ഇന്നുവരെ രോഗമുക്തരുടെ എണ്ണത്തില്‍ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സംഖ്യയാണ്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 12899ആയി. ആകെ 14643 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 204പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അല്‍ സനദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  

Tags:    

Similar News