കൊറോണ: കുവൈത്തില്‍ മരണം 88ആയി

Update: 2020-05-14 19:22 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് രോഗത്തെ തുടര്‍ന്ന് 6 പേര്‍ കൂടി മരണമടഞ്ഞു. രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 88 ആയി. 256 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 947 പേര്‍ക്കാണു ഇന്നു രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതടക്കം ഇന്നുവരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 11975 ല്‍ എത്തി. ഇവരില്‍ 4165 പേര്‍ ഇന്ത്യക്കാരാണ്. ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ടവര്‍ സമ്പര്‍ക്കം വഴിയും ഉറവിടം അന്വേഷണത്തിലുള്ള വിഭാഗത്തില്‍പെട്ടവരുമാണ്.

ഇന്ന് രോഗബാധിതരായവരുടെ ആരോഗ്യമേഖല തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണ്: ഫര്‍വ്വാനിയ 347 അഹമദി 171 ഹവല്ലി 189, കേപിറ്റല്‍.122 ജഹറ 118

രോഗബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസകേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കണക്ക് പ്രകാരം ഫര്‍വ്വാനിയയില്‍ നിന്ന് 102പേരും ഹവല്ലിയില്‍ നിന്ന് 189 പേര്‍ക്കും ജിലീബില്‍ നിന്ന് 104 പേര്‍ക്കും തലസ്ഥാനത്ത് നിന്ന് 68 പേര്‍ക്കും ഖൈത്താനില്‍ നിന്ന് 79 പേര്‍ക്കുമാണു രോഗബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട മറ്റു രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണ്: സ്വദേശികള്‍ 168, ഈജിപ്ത്കാര്‍ 235, ബംഗ്ലാദേശികള്‍ 124, മറ്റുള്ളവര്‍ വിവിധ രാജ്യങളില്‍ നിന്നുള്ളവരാണ്.

ഇന്ന് 188 പേരാണു രോഗ മുക്തി നേടിയത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 3451 ആയി. ആകെ 8436 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 175 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണെന്നും ഇവരില്‍ 95 പേരുടെ നില അതീവ ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അല്‍ സനദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

Tags:    

Similar News