കുവൈത്ത്: ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ നേരിട്ടുള്ള വിമാനസര്‍വീസ്
കുവൈത്ത് സിറ്റി: ഇന്ത്യന്‍ വ്യേമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ കുവൈത്ത് ഏവിയേഷന്‍ നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കുമെന്ന് കുവൈത്ത് വിമാനത്താവളത്തിലെ വ്യോമവിഭാഗം ഡയറക്ടര്‍ അബ്ദുല്ല ഫദ്ഗൂസ് അല്‍ രാജ്ഹി. മിക്കവാറും അടുത്ത ആഴ്ച അനുമതി ലഭിച്ചേക്കും.
ഈജിപ്തില്‍ നിന്ന് ഞായറാഴ്ച മുതല്‍ നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കുന്നുണ്ട്.
ഓരോ രാജ്യത്തിനും അനുവദിക്കുന്ന സീറ്റുകളുടെ എണ്ണം മന്ത്രിസഭ കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്ത് തീരുമാനിച്ചു. അതനുസരിച്ച് 5528 സീറ്റാണ് ഇന്ത്യക്ക് അനുവദിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം ജസീറ എയര്‍വേസിന്റെ ചാര്‍ട്ടര്‍ വിമാനം കുവൈത്തിലേക്ക് കൊച്ചിയില്‍ നിന്ന്് യാത്രതിരിച്ചിരുന്നു. 167 യാത്രക്കാരാണ് ഉണ്ടായിരുന്നത്.