കുവൈത്ത് സിറ്റി: ജോലി ചെയ്യാതെ ശമ്പളം വാങ്ങിയ കുറ്റത്തിന് കുവൈത്തില്‍ സ്വദേശി വനിതകളും പുരുഷന്മാരും അറസ്റ്റിലായി. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിനായി സ്വദേശികള്‍ക്ക് നല്‍കിയിരുന്ന സാമ്പത്തിക ആനുകൂല്യമാണ് ഇവര്‍ അനധികൃതമായി സ്വന്തമാക്കിയത്.
ഒരു കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ജോലി ചെയ്യുന്നതായി കാണിച്ചാണ് ഇവര്‍ ആനുകൂല്യങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇവര്‍ ജോലി ചെയ്തിരുന്നില്ല. ജോലി സ്ഥലവും ഉണ്ടായിരുന്നില്ല. കമ്പനിയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്തത് മുതലുള്ള കാലയളവില്‍ 5000 ദിനാര്‍ മുതല്‍ 50,000 ദിനാര്‍ വരെ ശമ്പളമായി കൈപ്പറ്റിയെന്നാണ് കണ്ടെത്തിയത്. രണ്ടര ലക്ഷത്തോളം ദിനാറാണ് ഇത്തരത്തില്‍ ഇവര്‍ അനധികൃതമായി വാങ്ങിയത്.