കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം: പ്രവര്‍ത്തന സമയം 24 മണിക്കൂറാക്കും

ആവശ്യമായ ആരോഗ്യ പ്രതിരോധ നടപടികളും വേണ്ടത്ര ജീവനക്കാരെയും ഏര്‍പ്പെടുത്തിയാല്‍ ഇതിന് എതിര്‍പ്പില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

Update: 2020-11-10 18:03 GMT

കുവൈത്ത് സിറ്റി : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തന സമയം നവംബര്‍ 17 മുതല്‍ 24 മണിക്കൂറാക്കുമെന്ന് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. വിമാനത്താവളത്തിലെ ആരോഗ്യ ആവശ്യങ്ങള്‍ അവലോകനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയറിംഗ് സുലൈമാന്‍ അല്‍ ഫൗസാന്‍ ആരോഗ്യ മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു. വിമാനതാവളത്തിലെ വാണിജ്യ വിമാന സര്‍വ്വീസുകള്‍ പൂര്‍ണമായി പുനസ്ഥാപിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടത്.

ആവശ്യമായ ആരോഗ്യ പ്രതിരോധ നടപടികളും വേണ്ടത്ര ജീവനക്കാരെയും ഏര്‍പ്പെടുത്തിയാല്‍ ഇതിന്  എതിര്‍പ്പില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.ഇതിനായി ആവശ്യമായ ജീവനക്കാരെ അനുവദിക്കാന്‍ നാസും കുവൈറ്റ് എയര്‍വേസും തയ്യാറായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നവംബര്‍ 17 മുതല്‍ വിമാനത്താവളം 24 മണിക്കൂര്‍ നേരവും പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനമായത്.കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് നിലവില്‍ രാത്രി കാലങ്ങളില്‍ വിമാനത്താവളം പ്രവര്‍ത്തിക്കുന്നില്ല.

Tags:    

Similar News