വിമാനത്താവള പ്രവര്‍ത്തന നിയന്ത്രണം: വ്യാഴാഴ്ച നിര്‍ണായക യോഗം

Update: 2021-02-02 18:53 GMT

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് വ്യാഴാഴ്ച നിര്‍ണായക യോഗം നടക്കും. വ്യോമയാന വകുപ്പിലെയും ആരോഗ്യ മന്ത്രാലയത്തിലെയും ഉന്നതര്‍ സംബന്ധിക്കുന്ന യോഗത്തില്‍ വിമാനത്താവളം അടച്ചിടുന്നത് മുതല്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കുന്നത് വരെയുള്ള വിവിധ സാധ്യതകള്‍ പരിശോധിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

കുവൈത്ത് വിമാനത്താവളത്തില്‍ എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും പി.സി.ആര്‍ പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ ലാബുകളുടെ കൂടി സഹകരണത്തോടെ പരിശോധനക്ക് സംവിധാനം ഏര്‍പ്പെടുത്തി വിമാനത്താവളം പ്രവര്‍ത്തിക്കാന്‍ തന്നെയാണ് സാധ്യത കൂടുതല്‍.

സമീപ ദിവസങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നതാണ് ആശങ്കക്കിടയാക്കുന്നത്. വിദേശത്തെ പിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയി കുവൈത്തിലേക്ക് വരുന്നവരെ ഇവിടെ പരിശോധിക്കുമ്പോള്‍ നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് അധികൃതരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. സര്‍ക്കാര്‍ അംഗീകൃത ലാബുകളില്‍നിന്ന് പി.സി.ആര്‍ പരിശോധിച്ച് കോവിഡ് മുക്തനാണെങ്കില്‍ മാത്രമേ കുവൈത്തിലേക്ക് വരാന്‍ അനുവദിക്കുന്നുള്ളൂ. കുവൈത്തിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും പി.സി.ആര്‍ പരിശോധന നടത്താനായി ആറ് പരിശോധന കേന്ദ്രങ്ങള്‍ വിമാനത്താവളത്തില്‍ തയാറാക്കുന്നുണ്ട്.

Tags:    

Similar News