കുവൈത്തില്‍ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ലൈസന്‍സ് വിതരണം നിര്‍ത്താന്‍ ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ ഫൈസല്‍ അല്‍ നവാഫ് ആണ് ഉത്തരവിട്ടത്.
നിലവില്‍ ഏഴ് ലക്ഷത്തിലധികം വിദേശികള്‍ക്ക് കുവൈത്ത് െ്രെഡവിങ് ലൈസന്‍സുണ്ട്. ഇതില്‍ രണ്ടര ലക്ഷത്തോളം പേര്‍ ലൈസന്‍സിനുള്ള നിശ്ചിത അര്‍ഹത മാനദണ്ഡങ്ങള്‍ പുലര്‍ത്തുന്നില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്താനത്തില്‍ സമഗ്ര പരിശോനക്ക് മുന്നോടിയായാണ് ലൈസന്‍സ് നടപടികള്‍ നിര്‍ത്തിവെച്ചത്.
സമഗ്ര പരിശോധന ഈ മാസം തന്നെ ആരംഭിക്കും. എല്ലാ ലൈസന്‍സുകളും പരിശോധിച്ച് അര്‍ഹതയുള്ളവരുടേത് മാത്രം നിലനിര്‍ത്താന്‍ നടപടിക്രമങ്ങള്‍ക്ക് മൂന്നുമാസം വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.