കുവൈത്ത്: പുറം നാടുകളില്‍ പോയി തിരിച്ചെത്തുന്നവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ മുറികള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം
കുവൈത്തിലേക്ക് വരുന്നവര്‍ ട്രാവല്‍ പ്ലാറ്റ്‌ഫോം വഴി ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിയേണ്ട ഹോട്ടല്‍ മുന്‍കൂറായി ബുക്ക് ചെയ്യണമെന്നും എയര്‍ലൈന്‍ കമ്പനികള്‍ക്കായിരിക്കും ഇതിന്റെ ഉത്തരവാദിത്തമെന്നും അധികൃതര്‍ പറയുന്നു.
കുവൈത്ത്‌സിറ്റി:പുറം നാടുകളില്‍ പോയി തിരിച്ചെത്തുന്നവര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ പ്രവേശിക്കേണ്ട ഹോട്ടല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന് ഡിജിസിഎ വക്താവ് സൗദ് അല്‍ ഒതൈബി പറഞ്ഞു. വിസ റദ്ദാക്കി നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ഈ തീരുമാനം ബാധകമല്ല. എന്നാല്‍ കുവൈത്തില്‍ നിന്ന് പുറപ്പെടുന്ന വിസാ കാലാവധിയുള്ള എല്ലാവര്‍ക്കും ഇത് ബാധകമായിരിക്കും. കുവൈത്തിലേക്ക് തിരിച്ചെത്തുന്ന തീയതി ഉറപ്പില്ലെങ്കിലും ഹോട്ടല്‍ ബുക്കിംഗ് നിര്‍ബന്ധമാണ്. മടങ്ങിയെത്തുന്ന തീയതിക്കനുസരിച്ച് യാത്രക്കാര്‍ ബുക്കിംഗ് പരിഷ്‌കരിക്കാവുന്നതാണെന്നും അധികൃതര്‍ പറയുന്നു.
മുസാഫര്‍ ആപ്പ് വഴി ഒരാഴ്ചത്തേക്കുള്ള ഹോട്ടല്‍ ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്നതിന് ശ്രമിക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് അധികൃതരുമായി കൂടിക്കാഴ്ച നടത്തുമെന്നും അല്‍ ഒതൈബി വ്യക്തമാക്കി. കുവൈത്തിലേക്ക് വരുന്നവര്‍ ട്രാവല്‍ പ്ലാറ്റ്‌ഫോം വഴി ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിയേണ്ട ഹോട്ടല്‍ മുന്‍കൂറായി ബുക്ക് ചെയ്യണമെന്നും എയര്‍ലൈന്‍ കമ്പനികള്‍ക്കായിരിക്കും ഇതിന്റെ ഉത്തരവാദിത്തമെന്നും അധികൃതര്‍ പറയുന്നു. ഫെബ്രുവരി 21 മുതലാണ് വിദേശികള്‍ക്ക് കുവൈത്തിലേക്ക് പ്രവേശന അനുമതിയുള്ളത്. എന്നാല്‍ പ്രായമായവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുന്നതില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും തീരുമാനമായില്ലെന്നും അല്‍ ഒതൈബി വ്യക്തമാക്കി. ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കാണ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ കേന്ദ്രമാക്കാന്‍ നിലവില്‍ അനുമതിയുള്ളത്