കുവൈത്ത് ദുരന്തം; മരിച്ച രണ്ട് പേരെ തിരിച്ചറിഞ്ഞില്ല, 25 ലധികം മലയാളികള്‍ ആശുപത്രിയില്‍, ഏഴ് പേര്‍ ഗുരുതരാവസ്ഥയില്‍
കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ ദുരന്തത്തില്‍ പരിക്കേറ്റ ഏഴ് പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് നോര്‍ക്ക സിഇഒ. മരിച്ചവരില്‍ രണ്ടു പേരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇവരെ തിരിച്ചറിയാനുള്ള അടുത്ത ഘട്ടം ഡിഎന്‍എ ടെസ്റ്റ് ആണെന്നും തുടര്‍ ചികിത്സയ്ക്ക് നോര്‍ക്ക ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും സിഇഒ അറിയിച്ചു.
കുവൈത്ത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സഹകരണം ഉണ്ടായിരുന്നതിനാല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സാധിച്ചു. പരിക്കേറ്റവര്‍ക്ക് സഹായങ്ങള്‍ നല്‍കും. മരണപ്പട്ടവരുടെ ബൗദ്ധിക ശരീരം അവരവരുടെ സ്വദേശത്തേക്ക് എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. 23 ആംബുലന്‍സുകള്‍ അതിനായി വിമാനത്താവളത്തില്‍ സജ്ജമാക്കിയിട്ടുണ്ടെന്നും നോര്‍ക്ക സിഇഒ കൂട്ടിച്ചേര്‍ത്തു.57 പേരാണ് ആശുപത്രികളില്‍ തുടരുന്നത്. ഇതില്‍ 12 പേര്‍ ഡിസ്ചാര്‍ജായി. ഇതില്‍ 5 പേര്‍ മലയാളികളാണ്. ഏകദേശം 25 ലധികം മലയാളികള്‍ ആശുപത്രിയിലാണ്.