മലപ്പുറത്തെ വ്യാപാരികള്‍ പറയുന്നു; 'നിങ്ങള്‍ സുരക്ഷിതരാണ്'

മലപ്പുറം ജില്ല പോലീസ് സൂപ്രണ്ടിന്റെ അഭ്യര്‍ഥന പ്രകാരം വ്യാപാരികള്‍ എസ്പി ഓഫീസ് അണുവിമുക്തമാക്കി.

Update: 2020-07-10 08:54 GMT

മലപ്പുറം: മലപ്പുറത്തെ വ്യാപാര സ്ഥാപനങ്ങള്‍ കൊവിഡ് മുക്തമാക്കുന്നതിന് 'നിങ്ങള്‍ സുരക്ഷിതരാണ്' ക്യാംപയിനുമായി വ്യാപാരികള്‍. ഇതിന്‍രെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത്‌വിംഗ് മലപ്പുറം മുനിസിപ്പല്‍ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂണിറ്റിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും സാനിറ്റൈസര്‍ ഫോഗിങ് മെഷീന്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുന്ന പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉല്‍ഘാടനം പി ഉബൈദുല്ല എംഎല്‍എ നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് പരി ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.ജില്ലാ ഖജാഞ്ചി നൗഷാദ് കളപ്പാടന്‍, യൂണിറ്റ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ്, സാഹിര്‍, സലിം ഈസ്‌റ്റേണ്‍, യൂത്ത് വിംഗ് പ്രസിഡന്റ് അബ്ദുല്‍ ഗഫാര്‍ അലി തുടങ്ങിയവര്‍ സംബന്ധിച്ചു.

കൊറോണ വൈറസ് വ്യാപന ഭീക്ഷണിയുടെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കളുടെ ഭീതി ഒഴിവാക്കി അവരുടെ സുരക്ഷ ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് 'നിങ്ങള്‍ സുരക്ഷിതരാണ്' ക്യാംപയിന്‍ സംഘടിപ്പിക്കുന്നത്. മലപ്പുറം ജില്ല പോലീസ് സൂപ്രണ്ടിന്റെ അഭ്യര്‍ഥന പ്രകാരം വ്യാപാരികള്‍ എസ്പി ഓഫീസ് അണുവിമുക്തമാക്കി. തുടന്നുള്ള ദിവസങ്ങളില്‍ നഗരത്തിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും അണുവിമുക്തമാക്കാനാണ് യൂത്ത് വിംഗ് ഭാരവാഹികളുടെ തീരുമാനം.


Tags:    

Similar News