ലഖിംപൂര്‍ ഖേരി: തെളിവ് നല്‍കാന്‍ മാധ്യമങ്ങളിലൂടെ അഭ്യര്‍ത്ഥിച്ച് അന്വേഷണ സംഘം; ഫോണ്‍ നമ്പറുകളും പ്രസിദ്ധീകരിച്ചു

Update: 2021-10-27 09:20 GMT

ലഖിംപൂര്‍ ഖേരി; യുപിയില്‍ ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്ര മന്ത്രിയുടെ വാഹനവ്യൂഹം കര്‍ഷക പ്രതിഷേധക്കാരെ വണ്ടികയറ്റി കൊന്ന സംഭവത്തില്‍ പൊതുജനങ്ങളോട് തെളിവുകള്‍ നല്‍കാന്‍ അഭ്യര്‍ത്ഥന പുറപ്പെടുവിച്ച് പ്രത്യേക അന്വേഷണ സംഘം. ദൃക്‌സാക്ഷികളോട് മൊഴിനല്‍കാന്‍ ഹാജരാവാനും ഡിജിറ്റല്‍ തെളികള്‍ കൈവശമുണ്ടെങ്കില്‍ പങ്കുവയ്ക്കാനുമാണ് സംഘം അഭ്യര്‍ത്ഥിച്ചത്. അന്വേഷണ സംഘത്തിലെ പ്രമുഖരുടെ ഫോണ്‍ നമ്പറുകളും നല്‍കിയിട്ടുണ്ട്.

സാക്ഷികളായി മൊഴി നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി വയ്ക്കുമെന്നും സുരക്ഷ ഉറപ്പുവരുത്തുമെന്നും എസ്‌ഐടി വ്യക്തമാക്കി.

മാധ്യമപരസ്യങ്ങളിലൂടെയാണ് ഫോണ്‍ നമ്പറുകള്‍ പങ്കുവച്ചത്. സാക്ഷി മൊഴികള്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥനു മുന്നില്‍ രേഖപ്പെടുത്താന്‍ സുപ്രിംകോടതി യുപി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ വാഹനവ്യൂഹമാണ് കര്‍ഷക പ്രതിഷേധക്കാരെ ഒക്ടോബര്‍ 3ാ തിയ്യതി കാറ് കയറ്റിക്കൊന്നത്. സംഭവത്തില്‍ മന്ത്രിയുടെ മകന്‍ ആഷിഷ് മിശ്രയ്ക്കു പുറമെ പതിമൂന്നോളം പേരെ അറസ്റ്റ് ചെയ്തു. ആഷിഷ് മിശ്ര ഡങ്കിപ്പനി ബാധിതനാണെന്ന് ജയില്‍ അധികാരികള്‍ പറയുന്നു. 

Tags:    

Similar News